ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം ഗ്രാമങ്ങളുടെ വികസനത്തിനായി ഭാരതസർക്കാർ ഡെവലപ്മെൻറ് ബ്ലോക്കുകൾ രൂപീകരിച്ചു അറുപതുകളിൽ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ വികസന ബ്ലോക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചു . പന്തലായനി ബ്ലോക്ക് രണ്ടാം ഘട്ടത്തിലാണ് രൂപീകൃതമായത് . കോഴിക്കോട് ജില്ലയിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. അത്തോളി, അരിക്കുളം, ചെമഞ്ചേരി, ചേങ്ങോട്ടുകാവ്, മൂടാടി എന്നീ ഗ്രാമപഞ്ചായത്തുകളെ ഉൾക്കൊള്ളുന്ന ഈ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്നു. കൃഷി വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പുരോഗതി, വനിതാ ശാക്തീകരണം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ വിജയകരമായി...
കൂടുതൽ വായിക്കുക