പഞ്ചായത്ത്

ഇന്ത്യയിലെ പഞ്ചായത്തീരാജ് ഭരണസംവിധാനത്തിലെ ത്രിതല പഞ്ചായത്ത്‌ സമ്പ്രദായത്തിലെ രണ്ടാമത്തെ കണ്ണിയാണ് ബ്ലോക്ക് പഞ്ചായത്ത്. കേരളത്തിൽ 14 ജില്ലകളിലായി ആകെ 152 ബ്ലോക്ക് പഞ്ചായത്തുകൾ പ്രവർത്തിക്കുന്നുണ്ട്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഇടനില തദ്ദേശ ഭരണ സംവിധാനമാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. പ്രസിഡൻ്റ് : ബ്ലോക്ക് പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

അശ്വതി ഷിനിലേഷ്

പ്രസിഡൻ്റ്

അനുഷ പി വി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീലത പി എം

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ് കുന്നുമ്മൽ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാനി പി വി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സാബിത ടി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിസ്തീർണ്ണം : 90.58 സ.കി.മീ

കുടുംബങ്ങൾ : 20998

ജനസംഖ്യ : 130646

പുരുഷന്മാർ : 62034

സ്ത്രീകൾ : 68612

ഗ്രാമപഞ്ചായത്തുകൾ : അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ്

വ്വില്ലേജുകൾ : മൂടാടി, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, അത്തോളി

താലൂക്ക് : കൊയിലാണ്ടി

ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : 1. അത്തോളി, 2. അരിക്കുളം, 3. പയ്യോളി അങ്ങാടി

ലോകസഭാ മണ്ഡലങ്ങൾ : കോഴിക്കോട്, വടകര

നിയമസഭാ മണ്ഡലങ്ങൾ : കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം ഗ്രാമങ്ങളുടെ വികസനത്തിനായി ഭാരതസർക്കാർ ഡെവലപ്മെൻറ് ബ്ലോക്കുകൾ രൂപീകരിച്ചു അറുപതുകളിൽ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ വികസന ബ്ലോക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചു . പന്തലായനി ബ്ലോക്ക് രണ്ടാം ഘട്ടത്തിലാണ് രൂപീകൃതമായത് . കോഴിക്കോട് ജില്ലയിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. അത്തോളി, അരിക്കുളം, ചെമഞ്ചേരി, ചേങ്ങോട്ടുകാവ്, മൂടാടി എന്നീ ഗ്രാമപഞ്ചായത്തുകളെ ഉൾക്കൊള്ളുന്ന ഈ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്നു. കൃഷി വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പുരോഗതി, വനിതാ ശാക്തീകരണം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ വിജയകരമായി...

കൂടുതൽ വായിക്കുക